- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിനുകളുടെ യാത്ര വൈകി
മുംബൈ: മഹാരാഷ്ട്രയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബ്രേക്ക് വാൻ അടക്കം നാല് വാഗണുകളാണ് പാളം തെറ്റിയത്. പനവേൽ-കാലംബോലി സെക്ഷനിലായിരുന്നു അപകടം.
വസായിൽ നിന്ന് പനവേലിലേക്ക് പോവുകയായിരുന്നു ചരക്ക് ട്രെയിൻ. അപകടത്തെ തുടർന്ന് പനവേൽ-കാലംബോലി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
പാളം തെറ്റിയതിനെ തുടർന്ന് ഗോരഖ്പൂർ-പനവേൽ എക്സ്‌പ്രസ്, ലോക്മാന്യ തിലക്-മംഗളൂരു എക്സ്‌പ്രസ്, മുംബൈ സെൻട്രൽ-സാവന്ത് വാഡി എക്സ്‌പ്രസ്, കൊച്ചുവേളി-ഇൻഡോർ എക്സ്‌പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നീ ട്രെയിനുകളുടെ യാത്ര വൈകി.
Next Story




