- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ നാഗഭൂഷണയുടെ കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; കാറിടിച്ച് സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്
ബെംഗളൂരു: കന്നട നടൻ നാഗഭൂഷണ ഓടിച്ച കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. ഗുരുതര പരിക്കേറ്റ നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസന്തപുരയിൽ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികൾക്ക് മേൽ നാഗഭൂഷണയുടെ കാർ പാഞ്ഞുകയറുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‌ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Next Story




