പട്‌ന: ബിഹാറിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. സെപ്റ്റംബർ മാസത്തിൽ മാത്രം 6146 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തത് 6,421 കേസുകളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1896 ആയിരുന്നു ഡെങ്കിപ്പനി ബാധിതർ.

വെള്ളിയാഴ്ച 416 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്‌നയിലാണ് ഏറ്റവും കൂടുതൽ (177) കേസുകളുള്ളത്. മുൻഗറിൽ (33), സരൺ (28), ഭഗൽപൂർ (27), ബെഗുസാരായി (17) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി?െന്റ നാഷനൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രകാരം ഈ വർഷം സെപ്റ്റംബർ 17 വരെ ബിഹാറിൽ ഏഴ് ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ആകെ 13972 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.