മംഗളൂരു: ഉഡുപ്പി ജില്ലയിൽ ഹെർഗ ഗ്രാമത്തിലെ സരളെബെട്ടുവിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തു.നടത്തിപ്പുകാരായ മാണ്ട്യ സ്വദേശി ശിവരാജ്(38),ബഗൽകോട്ടിലെ നിംഗപ്പ അംബിഗെരെ(29)എന്നിവരെ അറസ്റ്റ് ചെയ്തു. ഉടമകളിൽ ഒരാളായ നവീൻ ഗൗഡ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളും 15,000 രൂപയും പിടിച്ചെടുത്തു.