- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഹരി വിപണിയിലെ നഷ്ടവും കുടുംബപ്രശ്നങ്ങളും; ഭാര്യയേയും രണ്ടു പെൺമക്കളെയും വെടിവച്ച് കൊലപ്പെടുത്തി; പൊലീസുകാരൻ ജീവനൊടുക്കി
അമരാവതി: കുടുംബപ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയേയും രണ്ടു പെൺമക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരൻ ജീവനൊടുക്കി. ആന്ധ്രാ പ്രദേശിലെ കടപ്പ ടു ടൗൺ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വെങ്കിടോശ്വരലു(55)വാണ് ഭാര്യയേയും മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി പതിനൊന്നു വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കിടേശ്വരവു, അവിടെനിന്ന് തോക്കും വെടിയുണ്ടകളും കൈക്കലാക്കി വീട്ടിലേക്കു പോയി കൊലപാതകം നടത്തുകയായിരുന്നെന്നാണ് പൊലീസുകാർ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഓഹരി വിപണിയിലെ നഷ്ടവും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് വിവരം.
Next Story