- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനഞ്ചുകാരിയെ രണ്ടുവർഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പെൺകുട്ടി അഭയം തേടി പൊലീസ് സ്റ്റേഷനിൽ; 35കാരനായ രണ്ടാനച്ഛൻ അറസ്റ്റിൽ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുവർഷം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 35കാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ വാശി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
''ഒക്ടോബർ 2021 മുതൽ ഒക്ടോബർ 2023 വരെയുള്ള കാലയളവിൽ തന്റെ രണ്ടാനച്ഛൻ നിരന്തരം ബലാത്സംഗത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ പരാതി. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പടുത്തുകയും ചെയ്തിരുന്നു.'' പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി ഒടുവിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതി പ്രകാരം പ്രതിക്കെതിരെ ഐപിസി 376 (2), 377,323, 506(2) വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.