- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; നാല് പൊലീസുകാർ അറസ്റ്റിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ
ചെന്നൈ: കാമുകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ നാല് പൊലീസുകാർ അറസ്റ്റിൽ. പെൺകുട്ടിയെ കാറിനുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയാണ് പൊലീസ് സംഘം ആക്രമിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.
സബ് ഇൻസ്‌പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
തമിഴ്‌നാട്ടിലെ സ്വകാര്യ ജൂവലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ആൺസുഹൃത്തിനെ കാണാൻ തീരുമാനിക്കുന്നത്. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പൊലീസുകാർ ഇവരുടെ അടുത്തെത്തുകയും ചോദ്യം ചെയ്യുകയായിരുന്നു.
ഇരുവരും പ്രണയത്തിലാണെന്നും ബന്ധത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും പറഞ്ഞതോടെ പൊലീസുദ്യോഗസ്ഥരിൽ ഒരാൾ യുവാവിന്റെ മുഖത്തടിച്ചു. പിന്നാലെ പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് ഡോർ ലോക്ക് ചെയ്തു. കാറിനുള്ളിൽ കയറിയ ഉദ്യോഗസ്ഥർ പെൺകുട്ടിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം മൊബൈലിൽ പകർത്തിയിരുന്നു. തങ്ങൾ വിളിക്കുന്നിടത്ത് എത്തണമെന്നും അല്ലാത്തപക്ഷം ഇരുവർക്കുമെതിരെ കള്ളക്കേസ് ചുമത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച പെൺകുട്ടി വിഷയം ചൂണ്ടിക്കാട്ടി വനിത പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തിയത്.