ന്യൂഡൽഹി: ബി.എസ്‌പി പുറത്താക്കിയ ഇംറാൻ മസൂദ് കോൺഗ്രസിൽ. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മസൂദ് അംഗത്വം സ്വീകരിച്ചത്. രാജീവ് ശുക്ല എംപി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയതിന് പിന്നാലെ ഇംറാൻ മസൂദിനെ ബി.എസ്‌പിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാർട്ടിയിൽ ചേർന്ന മസൂദ് 2022 ജനുവരിയിലാണ് ബി.എസ്‌പിയിൽ എത്തിയത്. 2007ൽ മുസാഫറാബാദ് മണ്ഡലത്തിൽ നിന്ന് യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.