- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിൽ ദ്വിദിന സന്ദർശനം; ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെ ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെഹ്രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ദ്വിദിന സന്ദർശനത്തിനെത്തിയ യോഗി ആദിത്യനാഥ് ബദരീനാഥ് ധാമിലെ ശയൻ ആരതിയിലും പ്രത്യേക പൂജയിലും പങ്കെടുത്തു.
തെഹ്രിയിലെ നരേന്ദ്ര നഗറിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. രുദ്രപ്രയാഗിലെ കേദാർനാഥ് ക്ഷേത്രവും സന്ദർശിക്കും.
മുഖ്യമന്ത്രി ചൈന അതിർത്തിക്ക് സമീപത്തുള്ള ഘസ്തൗലിയിലെത്തി അവിടെ വിന്യസിച്ചിരിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്തു. സെൻട്രൽ സോണൽ കൗൺസിലിന്റെ 24-ാമത് യോഗത്തിലും മുഖ്യമന്ത്രി യോഗി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.