ന്യൂഡൽഹി: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് എൻ.സി.പി നേതാവും എംപിയുമായ സുപ്രിയ സുലെ. മഹാരാഷ്ട്രയിൽ ഒരു ശിവസേന മാത്രമേയുള്ളൂവെന്നും വ്യാജമേതാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. മറാത്ത സംവരണ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിൽ നയപരമായ പക്ഷാഘാതമുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു.

' ബിജെപിയിൽ സത്യം പറയുന്ന ഏക വ്യക്തി നിതിൻ ഗഡ്കരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരു ശിവസേന മാത്രമാണുള്ളത്. അത് ബാലാസാഹെബ് താക്കറെ സ്ഥാപിച്ചതാണ്. അദ്ദേഹത്തിന്റെ മരണത്തിന് മുന്നേ തന്നെ ആ ശിവസേനയുടെ ചുമതല അദ്ദേഹം ഉദ്ധവിന് കൈമറിയിരുന്നു. നിലവിൽ വ്യാജമായ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ ജനങ്ങൾക്ക് സ്വർണവും വെങ്കലവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാം' സുപ്രിയ സുലെ പറഞ്ഞു.