റായ്പൂർ: തിരഞ്ഞൈടുപ്പ് അടുത്തിരിക്കുന്ന ഛത്തീസ്‌ഗഡിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിൽ നിന്നും എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായി തുടരുകയാണ്. ബൽറാംപൂർ സമ്രി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചിന്താമണി മഹാരാജാണ് ബിജെപിയിൽ തിരിച്ചെത്തിയത്. ഭരണകക്ഷിയിൽ നിന്നുള്ള മൂന്നാമത്തെ നിയമസഭാംഗമാണ് ഇതോടെ കോൺഗ്രിസിൽ നിന്നും രാജിവെക്കുന്നത്.

അംബികാപൂരിൽ നടന്ന ചടങ്ങിൽ പാർട്ടി നേതാക്കളായ ഓം മാത്തൂർ, പവൻ സായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാരാജ് ബിജെപിയിൽ തിരിച്ചെത്തിയത്. ചിന്താമണി മഹാരാജിന്റേത് ഘർ വാപ്സിയാണെന്നും മേഖലയിൽ ബിജെപിക്ക് അടിസ്ഥാനമുണ്ടാക്കിയ പ്രവർത്തകനാണ് തിരിച്ചെത്തിയതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ഓം മാത്തൂർ പറഞ്ഞു. വടക്കൻ ഛത്തീസ്‌ഗഡിലെ വനവാസി സമൂഹങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നു സന്ത് രാമേശ്വർ ഗഹിര ഗുരുവിന്റെ മകനാണ് ചിന്താമണി മഹാരാജ്.

ചിന്താണണിയെ തള്ളി കോൺഗ്രസ് മണ്ഡലത്തിൽ വിജയ് പൈക്രക്ക് സീറ്റ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് ചിന്താമണി മഹാരാജിന്റെ അണികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. എന്നിട്ടും തീരുമാനത്തിൽ നിന്നും പിന്മാറാത്ത കോൺഗ്രസ് നയത്തിന് ലഭിച്ച തിരിച്ചടിയാണ് അദ്ദേഹത്തിന്റെ രാജി. അനൂപ് നാഗ്, കിസ്മത്ത് ലാൽ നന്ദ് എന്നീ എംഎൽഎമാരും കോൺഗ്രസിൽ നിന്നും രാജിവച്ചിരുന്നു. 90 അംഗ ഛത്തീസ്‌ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടമായി നടക്കും.