- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപാവലിക്ക് മാത്രമല്ല, ഹോളിക്കും സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ദീപാവലിക്കു മാത്രമല്ല, അടുത്ത വർഷം മാർച്ചിൽ ഹോളിയോടനുബന്ധിച്ചും സംസ്ഥാന സർക്കാർ സൗജന്യമായി പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി, പ്രാധാൻ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം അർഹരായ 1.75 കോടി കുടുംബങ്ങൾക്കുള്ള സൗജന്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഈ കാംപെയ്നുവേണ്ടി 2,312 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.
'2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ 'ലോക് കല്യാൺ സങ്കൽപ് പത്ര'യിൽ വെച്ച് സർക്കാർ നടത്തിയ മറ്റൊരു പ്രഖ്യാപനം കൂടി നടപ്പിലാകുകയാണ്. 2014നു മുൻപ് ഗ്യാസ് കണക്ഷൻ പോലും ജനങ്ങൾക്കു ലഭിച്ചിരുന്നില്ല. ഇനി കണക്ഷൻ കിട്ടിയാൽ സിലിണ്ടറിനായി നീണ്ട വരി നിൽക്കണമായിരുന്നു. പല സന്ദർഭങ്ങളിലും ഇതിനെതിരെ ലാത്തിച്ചാർജ് നടത്താൻ പോലും പൊലീസ് നിർബന്ധിതരായിട്ടുണ്ട്. പുക ശ്വസിച്ച് സ്ത്രീകൾക്ക് നിരവധി അസുഖങ്ങൾ വരെ വന്നു', യോഗി പറഞ്ഞു.
2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ഉജ്ജ്വല യോജന പദ്ധതി പ്രകാരം രാജ്യത്തെ ഗ്യാസ് ക്ഷാമം പരിഹരിക്കാനായെന്നും ഏകദേശം 9.60 കുടുംബങ്ങൾക്ക് സൗജന്യമായി ആദ്യത്തെ ഗ്യാസ് കണക്ഷൻ ലഭിച്ചെന്നും യോഗി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്