- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫേസ്‌ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ പാക്കിസ്ഥാനിലെത്തിയ അഞ്ജു തിരികെ ഇന്ത്യയിൽ; രാജസ്ഥാൻ സ്വദേശിനി മടങ്ങിയെത്തിയത് വാഗാ അതിർത്തി വഴി; ചോദ്യം ചെയ്ത് രഹസ്യാന്വേഷണ ഏജൻസികൾ
ന്യൂഡൽഹി: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ പാക്കിസ്ഥാനിലേക്ക് പോയ യുവതി ഇന്ത്യയിൽ മടങ്ങിയെത്തി. വാഗാ അതിർത്തി വഴിയാണ് രാജസ്ഥാൻ സ്വദേശിനിയായ അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സർ വിമാനത്താവളത്തിൽ എത്തിച്ച അഞ്ജു ഉടൻ ഡൽഹിയിലേക്ക് പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിവാഹിതയായും രണ്ട് കുട്ടികളുടെ മാതാവുമായ 34കാരിയായ അഞ്ജു പാക്കിസ്ഥാനിലേക്ക് പോയത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ല എന്നയാളെ വിവാഹം ചെയ്യാൻ വേണ്ടിയാണ് അതിർത്തി കടന്നത്. നസ്റുല്ലയെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പേരിൽ ഖൈബർ മേഖലയിൽ താമസിച്ചു വരുകയായിരുന്നു.
പാക്കിസ്ഥാനിലേക്ക് പോയതിന് പിന്നാലെ തങ്ങൾക്ക് വിവാഹിതരാകാൻ പദ്ധതിയില്ലെന്നും വിസാ കാലാവധി അവസാനിക്കുമ്പോൾ ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹിതരായി. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തിൽ പാക്കിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തിരുന്നു.
സെപ്റ്റംബറിൽ, അഞ്ജു മക്കളെ കാണാൻ സാധിക്കാത്തതിൽ മാനസിക വിഷമത്തിലാണെന്ന് നസ്‌റുല്ല പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.
കുറച്ചു ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്ന് ഭർത്താവ് അരവിന്ദിനോട് പറഞ്ഞ ശേഷമാണ് അഞ്ജു പാക്കിസ്ഥാനിലേക്ക് പോയത്. എന്നാൽ അതിർത്തി കടന്ന വിവരം പിന്നീട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അരവിന്ദ് പറഞ്ഞിരുന്നു. ലാഹോറിലേക്ക് പോയ ദിവസം വൈകുന്നേരം നാല് മണിക്ക് അഞ്ജു ഫോണിൽ വിളിച്ച് താൻ ലാഹോറിലാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ അഞ്ജുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ഒരു ദിവസം ഭാര്യ മടങ്ങി വരുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ