ഭുവനേശ്വർ: പ്രണയം തകർന്നതിന്റെ വൈരാഗ്യത്തിൽ വിവാഹിതയായ 40 വയസുകാരിയുടെ നഗ്‌ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഒഡിഷയിലെ ജജ്പൂർ ജില്ലയിലാണ് വെള്ളിയാഴ്ച 28 വയസുകാരൻ അറസ്റ്റിലായത്. സ്ത്രീയുടെ പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബേദാന്ത ഗ്രാമത്തിൽ താമസിച്ചിരുന്ന യുവാവ് പരാതിക്കാരിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങൾ ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുവാഖിയ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഇൻചാർജ് ശ്രീകണ്ഠ ബരിക് പറഞ്ഞു. യുവാവ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.