ചെന്നൈ: അയോദ്ധ്യയിലെ പ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റുവാങ്ങി രജനീകാന്ത്. അദ്ദേഹത്തിന്റെ വസതിയിലെത്തിയ ആർ എസ് എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലിലിൽ നിന്നാണ് രജനീകാന്ത് നിമന്ത്രണ പത്രവും അക്ഷതവും ഏറ്റുവാങ്ങിയത്.

നാടെങ്ങും രാമമന്ത്രത്താൽ മുഖരിതമാകുന്ന കാഴ്ചയാണ് ഇപ്പോൾ. പാമരനെന്നോ പണക്കാരനെന്നോ ഭാവവ്യത്യസങ്ങളില്ലാതെ ഭഗവാൻ ശ്രീരാമനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഭാരതം. ഇതിനോട് അനുബന്ധിച്ച് രാജ്യത്തെ വിശിഷ്ട വ്യക്തികളിലേക്ക് രാംലല്ലയുടെ അക്ഷതം എത്തിക്കുകയാണ് രാമഭക്തർ. ദേശീയ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പർക്ക യജ്ഞം ജനുവരി 15നാണ് കേരളത്തിൽ നടക്കുന്നത്.