ന്യൂഡൽഹി: ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ രാജ്യസഭ എംപിസ്ഥാനത്തേക്ക് എ.എ.പി നാമനിർദ്ദേശം ചെയ്തു. സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത എന്നീ നേതാക്കളെയും എ.എ.പി രണ്ടാംതവണയും രാജ്യസഭ എംപി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. എ.എ.പിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്

സ്വാതി മാലിവാളിനെ ആദ്യമായാണ് രാജ്യസഭ എംപി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. തുടർച്ചയായി രണ്ടാംതവണയും സഞ്ജയ് സിങ്ങിനെയും എൻ.ഡി. ഗുപ്തയെയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ പാർട്ടി തീരുമാനിച്ചതായും എ.എ.പി അറിയിച്ചു.

2015ലാണ് സ്വാതി മാലിവാൾ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയായത്. പിന്നീട് കാലാവധി നീട്ടിനൽകുകയായിരുന്നു. വനിത കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകയായും പ്രവർത്തിച്ചിരുന്നു.