ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിസ്മരണയിലാണ് രാജ്യം. രാജ്ഘട്ടിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു.

"പൂജ്യ ബാപ്പുവിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ജനങ്ങളെ സേവിക്കുന്നതിനും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു" മോദി എക്സിൽ കുറിച്ചിട്ടു.