- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവം; ആറു കുട്ടികൾ കസ്റ്റഡിയിൽ
ചെന്നൈ: തിരുനെൽവേലിയിൽ വെച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ ആറ് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയാച്ചി സ്റ്റേഷൻ പിന്നിട്ട ശേഷം ഉണ്ടായ കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു. നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണു കല്ലേറുണ്ടായതെന്നു കണ്ടെത്തിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു കല്ലെറിഞ്ഞവരെന്നു സംശയിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞത്.
ചെന്നൈ തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായറാഴ്ചയാണു കല്ലേറുണ്ടായത്. തുടർന്നു റെയിൽവേ പൊലീസ് ഇവരെ പിടികൂടുകയും റെയിൽവേ സുരക്ഷാ സേനയ്ക്കു കൈമാറുകയുമായിരുന്നു. പിടിയിലായവരെ ചോദ്യംചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
Next Story