- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവർക്കറെയും ബാൽ താക്കറയെയും കേന്ദ്രസർക്കാർ മറന്നു: ഉദ്ധവ് വിഭാഗം
മുംബൈ: ഭാരത രത്ന പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വീർ സവർക്കറെയും ബാൽ താക്കറയെയും കേന്ദ്രസർക്കാർ വീണ്ടും മറന്നെന്നാരോപിച്ച് ശിവസേന ഉദ്ധവ്പക്ഷം രംഗത്ത്. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചരൺ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം.
പ്രമുഖ കാർട്ടൂണിസ്റ്റും ഹൈന്ദവരുടെ അഭിമാനം ജ്വലിപ്പിച്ച നേതാവുമെന്ന നിലയിൽ താക്കറെയ്ക്ക് ഭാരത രത്നത്തിന് അർഹതയുണ്ടെന്ന് രാജ് താക്കറെ പറഞ്ഞു. എന്നും ബാൽ താക്കറെയെയും വീർ സവർക്കറിനെയും മോദി സർക്കാർ അവഗണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് ഉയർത്തിയിരിക്കുന്നത്.
Next Story