- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദേശ്ഖാലി സന്ദർശിക്കാൻ സുവേന്ദു അധികാരിക്ക് അനുമതി
കൊൽക്കത്ത: സന്ദേശ്ഖാലി സന്ദർശിക്കാൻ പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരിക്ക് അനുമതി നൽകി ബംഗാൾ ഹൈക്കോടതി. സന്ദേശ്ഖാലിയിലേക്ക് പോകുന്നത് രണ്ടാം തവണയും പൊലീസ് തടഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഫെബ്രുവരി 12ന് അനുമതി ലഭിച്ചിരുന്നു. എന്നാൽ പ്രദേശത്ത് 144 ഏർപ്പെടുത്തിയതിനാൽ പോകാൻ സാധിച്ചില്ല. ഇപ്പോൾ തനിക്ക് പ്രത്യേക കോടതി ഉത്തരവ് ലഭിച്ചിട്ടുണ്ട്. നാലോ അഞ്ചോ എംഎൽഎമാർക്കൊപ്പം സന്ദേശ്ഖാലിയിലേക്ക് പോകുമെന്നും ഇരകളുടെ കുടുംബങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ തോൽക്കും അതിനാലാണ് മമത ബാനർജി ഇതെല്ലാം ചെയ്യുന്നത്. അവർ പ്രദേശത്ത് ഒരു വികസനവും എത്തിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്ത് ഗുണ്ടകളെ ആവശ്യമുണ്ട്. അതുകാണ്ട് അവർ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും അധികാരി മമതയെ വിമർശിച്ചു.
Next Story