ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 25.50 രൂപ കൂടി. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 14 രൂപയായിരുന്നു കൂടിയിരുന്നത്.