പട്‌ന: ബിഹാറിൽ പ്രതിപക്ഷ നിരയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ആർജെഡി എംഎൽഎ ഭരത് ബിന്ദ് ബിജെപിയിൽ ചേർന്നു. ബിഎസ്‌പി ബിഹാർ സംസ്ഥാന അധ്യക്ഷനായിരുന്ന ഭരത് ബിന്ദ് 2020ലാണ് ആർജെഡിയിൽ എത്തിയത്. ബിഹാറിൽ ബിജെപി ജനതാദൾ(യു) സർക്കാർ അധികാരമേറ്റ ശേഷം ആർജെഡിയുടെ അഞ്ചാമത്തെ എംഎൽഎയാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.

ആർജെഡി എംഎൽഎമാരായിരുന്ന പ്രഹ്ലാദ് യാദവ്, ചേതൻ ആനന്ദ്, വീണ ദേവി, സംഗീത ദേവി, കോൺഗ്രസ് എംഎൽഎമാരായിരുന്ന മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ് എന്നിവരാണ് നേരത്തേ ബിജെപിയിൽ ചേർന്നത്. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാകാൻ ആർജെഡിയും കോൺഗ്രസും നടപടികളാരംഭിച്ചു.