- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വീണ്ടും പിറ്റ് ബുൾ ആക്രമണം; ഏഴുവയസുകാരിയെ കടിച്ചു വലിച്ചിഴച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും പിറ്റ് ബുൾ ആക്രമണം. ഡൽഹിയിലെ ജഗത്പുരി മേഖലയിൽ ഏഴുവയസുകാരിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചു വലിച്ചിഴച്ചു. പെൺകുട്ടിയുടെ കാലിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് തന്റെ മകളെ വളർത്തുനായ ആക്രമിച്ചതായി പെൺകുട്ടിയുടെ അമ്മ പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി കുട്ടിയെ ചികിത്സയ്ക്കായി ഹെഡ്‌ഗേവാർ ആശുപത്രിയിലേക്ക് മാറ്റി.
ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 289, 337 എന്നിവ പ്രകാരം നായയുടെ ഉടമയായ ശിവാനന്ദ് ഭാസ്‌കർ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
Next Story