- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവവരൻ അപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ലക്‌നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വാഹനാപകടത്തിൽ നവവരൻ മരിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തർപ്രദേശിലെ ചാന്ദപൂർ സ്വദേശിയായ ജിതേന്ദ്ര കുമാർ സിങ് (28) അണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.
കഴിഞ്ഞ ദിവസം ബദൗണിൽ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടർ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാർകലി ദേവി ഗുരുതരാവസ്ഥയാലാണ്.
വിവാഹത്തിന്റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാൽ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണിൽ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തിൽ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.