- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോയിഡയിൽ ഷോപ്പിങ് മാളിലെ സീലിങ് ഗ്രിൽ തകർന്നു വീണ് രണ്ടു പേർ മരിച്ചു
ലഖ്‌നൗ: ഷോപ്പിങ് മാളിലെ സീലിങ് ഗ്രിൽ തകർന്നു വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയർ മാളിലാണ് അപകടം. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണ് മരിച്ചത്. ഗസ്സിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എസ്‌കലേറ്ററിൽ കയറാനായി പോകവേയാണു ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്.
എസ്‌കലേറ്ററിൽ കയറാൻ പോകുന്നതിനിടെയാണ് അഞ്ചാം നിലയിൽ നിന്ന് സീലിങ് ഗ്രിൽ ഇവരുടെ ദേഹത്തേക്ക് വീണത്. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
2 dead as grill falls in Greater Noida's Blue Saphire Mall#GreaterNoida pic.twitter.com/tQYhbK3PjV
— Vani Mehrotra (@vani_mehrotra) March 3, 2024
മാളിന്റെ അഞ്ചാം നിലയിൽനിന്നാണു ഇരുമ്പ് ഗ്രില്ല് താഴേക്കു പതിച്ചതെന്നു അഡീഷനൽ ഡിസിപി ഹൃദേഷ് കത്യാര പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു ഡിസിപി പറഞ്ഞു. അപകടത്തിൽ നിരവധി പേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഗ്രില്ലിന്റെ ഭാഗങ്ങൾ എസ്‌കലേറ്റററിന് സമീപം കിടക്കുന്നത് വിഡിയോയിൽ കാണാം.