- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഖ്‌നൗവിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു; ഇരുപത് അടിയോളം താഴ്ചയുള്ള ആഘാത ഗർത്തം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ റോഡ് ഇടിഞ്ഞ് താഴ്ന്നതിൽ കടുത്ത ആശങ്കയിൽ യാത്രക്കാർ. റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടാണ് ആഘാത ഗർത്തമായി മാറിയത്. ലഖ്നൗവിലെ വികാസ് നഗറിലായിരുന്നു സംഭവം. 20 അടിയോളം താഴ്ചയുള്ള ആഘാത ഗർത്തമാണ് റോഡിന്റെ മധ്യഭാഗത്തായി രൂപപ്പെട്ടത്. ഇതോടൊപ്പം റോഡിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
വലിയ ആഘാതമായ ഗർത്തത്തിൽ വീഴാതെ കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. ഇതിനിടെയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന്റെ മുൻഭാഗം കടന്നുപോയെങ്കിലും പിൻ ടയറുകൾ ഗർത്തത്തിലേക്ക് വീണു വീണില്ല എന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് കാർ സ്ഥലത്തുനിന്ന് നീക്കിയത്.
Next Story