- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ സഖ്യത്തിൽ ഫോർവേഡ് ബ്ലോക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി സഖ്യം ഉപേക്ഷിച്ച ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിക്കും. എന്നാൽ കേന്ദ്രഘടകം ഇന്ത്യ മുന്നണിയിൽ തുടരുമെന്ന് എഐഎഫ്ബി നേതാവ് പി.വി.കതിരവൻ പറഞ്ഞു.
ഇന്നു രാവിലെ പാർട്ടി ഓഫിസിൽവച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കതിരവൻ സ്വീകരിച്ചു. എഐഎഫ്ബി കേന്ദ്രഘടകം ഇന്ത്യാ സഖ്യത്തിൽ തന്നെ തുടരുമ്പോൾ തമിഴ്‌നാട് ഘടകം അണ്ണാ ഡിഎംകെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
Next Story