- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുച്ചേരിയിൽ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴക്കുചാലിൽ
മാഹി: പുതുച്ചേരിയിൽ കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽനിന്നും കണ്ടെത്തി. മുതിയാൽപേട്ടിലെ ഒമ്പത് വയസുകാരി പെൺകുട്ടിയെ ആണ് വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിൽ കണ്ടെത്തിയത്. കാണാതായി നാലു ദിവസത്തിന് ശേഷമാണ് അഴുക്കുചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ 18 വയസിന് താഴെയുള്ള ആളാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്.
വൈകീട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതായതോടെ രാത്രി എട്ടു മണിയോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിന് സമീപത്തെ റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയെ കാണാതായ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.