- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനിടെ പതിനഞ്ചിലധികം കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുൻഹാദി തെർമൽ ഇന്റർസെക്ഷന് സമീപമായിരുന്നു അപകടം.
പരിക്കേറ്റ കുട്ടികളെ എം.ബി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കോട്ടയിൽനിന്നുള്ള എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർളയും സംസ്ഥാന ഊർജവകുപ്പുമന്ത്രി ഹീരാലാൽ നാഗറും ആശുപത്രിയിലെത്തി.
Next Story