ന്യൂഡൽഹി: രാജസ്ഥാനിലെ ശ്രീഗംഗാനഗറിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ബി എസ് എഫ്. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം.സുന്ദർപുര മേഖലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ വധിച്ചത്.

മുന്നറിയിപ്പുകൾ നൽകിയിട്ടും ശ്രമം ഉപേക്ഷിക്കാതിരുന്ന ഭീകരന് നേർക്ക് ബിഎസ്എഫ് സേന വെടിയുതിർത്തു. പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പൊലീസിന് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.

1965-ൽ അരങ്ങേറിയ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബിഎസ്എഫ് നിർണായക പങ്കുവഹിക്കുന്നു. ഇതിനാൽ തന്നെ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന അതിർത്തിയിൽ സേന സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.