- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തഴഞ്ഞ് ആർജെഡി
പട്‌ന: ബിഹാറിലെ മഹാസഖ്യത്തിൽ കനത്ത തിരിച്ചടി. ബിഹാർ ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റ് നിഷേധിച്ചതു കോൺഗ്രസിനു തിരിച്ചടിയായി. മഹാസഖ്യം മൽസരിക്കുന്ന അഞ്ചു സീറ്റുകളിൽ ആർജെഡി നാലു സീറ്റുകളിലും സിപിഐ (എംഎൽ) ഒരു സീറ്റിലും മൽസരിക്കും. കോൺഗ്രസ് ഒരു സീറ്റു പ്രതീക്ഷിച്ചിരുന്നെങ്കിലും ആർജെഡി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ആർജെഡി സ്ഥാനാർത്ഥികളായി റാബ്‌റി ദേവി, അബ്ദുൽ ബാരി സിദ്ദിഖി, ഊർമിള ഠാക്കൂർ, സഈദ് ഫൈസൽ എന്നിവരും സിപിഐ (എംഎൽ) സ്ഥാനാർത്ഥിയായി ശശി യാദവും മൽസരിക്കും. ലെജിസ്ലേറ്റിവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. നിലവിലെ അംഗബലമനുസരിച്ച് എൻഡിഎയ്ക്ക് ആറും മഹാസഖ്യത്തിന് അഞ്ചും സീറ്റുകളാകും ലഭിക്കുക.
Next Story