- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ലഖ്‌നോ: കളിക്കുന്നതിനിടെ രണ്ടാംക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. യു.പിയിലെ ഫിറോസാബാദിലെ സ്‌കൂളിലാണ് സംഭവം. എട്ടു വയസ്സുള്ള ചന്ദ്രകാന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്‌കൂളിൽ വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കൂട്ടുകാരുടെ സമീപത്തേക്ക് ചന്ദ്രകാന്ത് ഓടിയെത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂട്ടുകാർ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അദ്ധ്യാപകർ ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയസ്തംഭനമെന്നാണ് പ്രാഥമിക നിഗമനം.
Next Story