- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്‌നനായി നടന്ന് ഡോക്ടർ
പൂണെ: മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ ഡോക്ടർ നഗ്‌നനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഡോക്ടർ മയക്കുമരുന്നിന് അടിമയാണെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. ആശുപത്രിക്ക് ഉള്ളിലൂടെയും പരിസരത്തുകൂടെയും വസ്ത്രമില്ലാതെ ഓടിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യ വിഭാഗം മേധാവി അറിയിച്ചു. ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story