- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ എൻ യുവിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ; അന്തിമ ഫലം മാർച്ച് 24ന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി. മാർച്ച് 22നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചിരിക്കുന്നത്. നാലു വർഷത്തിന് ശേഷമാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിനുള്ള വിദ്യാർത്ഥികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ജെഎൻയുഎസ്യു തെരഞ്ഞെടുപ്പ് മാർച്ച് 22 ന് നടത്താൻ തീരുമാനിച്ചത്. അന്തിമ ഫലം മാർച്ച് 24 ന് പ്രഖ്യാപിക്കും. നാല് വർഷങ്ങൾക്ക് മുമ്പ് 2019 സെപ്റ്റംബറിലാണ് അവസാനമായി ജെഎൻയു തെരഞ്ഞെടുപ്പ് നടന്നത്.
Next Story