- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ
ന്യൂഡൽഹി: രാജസ്ഥാനിലെ ബിജെപി സിറ്റിങ് എംപിയായ രാഹുൽ കസ്വാൻ പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് രാഹുൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ രാഹുൽ പാർട്ടി അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചിരുന്നു.
ചുരുവിൽനിന്ന് രണ്ടുതവണ എംപിയായിട്ടുള്ള രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. 2004 മുതൽ 2014 വരെ രാഹുലിന്റെ പിതാവും ബിജെപി നേതാവുമായിരുന്നു രാം കസ്വാനാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കസ്വാൻ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.
തനിക്ക് സീറ്റ് നിഷേധിച്ചതിൽ വിമർശനവുമായി നേരത്തെ അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്താണ് താൻ ചെയ്ത കുറ്റമെന്നും പ്രധാനമന്ത്രിയുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. മറ്റെന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ചുരു ലോക്സഭാ മണ്ഡലത്തെ 10 വർഷം സേവിക്കാൻ അവസരം നൽകിയതിന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കസ്വാൻ നന്ദി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തുടർച്ചയായി രണ്ടാംദിവസമാണ് ബിജെപി സിറ്റിങ് എംപി കോൺഗ്രസിൽ ചേരുന്നത്. കഴിഞ്ഞ ദിവസം ഹരിയാണയിലെ ബിജെപി എപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നിരുന്നു.