- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലേഗാവ് സ്ഫോടനക്കേസിൽ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിന് വാറന്റ്
മുംബൈ : മാലേഗാവ് സ്ഫോടനക്കേസിൽ ബിജെപി എം പി പ്രഗ്യാ സിങ് ഠാക്കൂറിന് വാറന്റ്. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് നൽകിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിങ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് ചോദിച്ചിരുന്നു. 2008 ൽ ആറ് പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂർ. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല.
Next Story