പട്യാല: പഞ്ചാബ് അതിർത്തിയിലെ സമരത്തിൽ സജീവമായി പങ്കെടുത്ത ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിലെ സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ബൽദേവ് സിങ് എന്ന കർഷകനാണ് മരിച്ചത്. ഇതോടെ ചലോ ഡൽഹി പ്രതിഷേധത്തിനിടെ അതിർത്തിയിൽ മരിച്ച കർഷകരുടെ എണ്ണം ഏഴായി. ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ ബൽദേവ് സിംഗിനെ പട്യാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പുലർച്ച രണ്ടരയോടെ മരണം സംഭവിച്ചത്.

ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി പഞ്ചാബിന്റെ പ്രവർത്തകനാണ്. നേരത്തെ സമരക്കാർക്കെതിരായ ഹരിയാന പൊലീസ് നടപടിക്കിടെ തലയ്ക്ക് വെടിയേറ്റ ഒരു യുവ കർഷകനും ഖനൗരിയിൽ മരിച്ചിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും സമരം ശക്തമായി തന്നെ തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ?ഗം അറിയിച്ചിട്ടുണ്ട്. ഇന്നലെ ട്രെയിൻ തടയൽ സമരം അടക്കം വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിരുന്നു.