- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ നിന്നും റോഡിൽ വീണു, ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾ മരിച്ചു
ചെങ്കൽപേട്ട്: തമിഴ്‌നാട് ചെങ്കൽപേട്ടിൽ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബസിൽ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടം. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് എന്ന വിദ്യാർത്ഥി ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം. വിദ്യാർത്ഥികൾ ബസിന്റെ ഫുട്‌ബോർഡിൽ നിന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും വെട്ടിച്ചുമാറ്റിയപ്പോൾ ഫുട്‌ബോർഡിൽനിന്നവർ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം. നാല് വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
Next Story