- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ നടൻ ശരത് കുമാറിന്റെ പാർട്ടി എൻഡിഎയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ ശരത് കുമാറിന്റെ പാർട്ടി എൻഡിഎയിൽ. ശരത് കുമാറിന്റെ 'സമത്വ മക്കൾ കക്ഷി' ബിജെപിയോടൊപ്പമാണെന്ന വാർത്ത നേരത്തെ വന്നിരുന്നു. 'സമത്വ മക്കൾ കക്ഷി' തീരുമാനം രാജ്യതാൽപര്യം കണക്കിലെടുത്താണെന്നും ശരത് കുമാർ പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരത് കുമാർ അറിയിച്ചിരുന്നു.
അതേസമയം തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ കമൽ ഹാസനും വിജയും ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് തങ്ങളുടെ പാർട്ടികളുമായി സജീവമാണ്. കമൽ മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് തമിഴ്‌നാട്ടിൽ ബിജെപിക്കെതിരെ പ്രവർത്തിക്കുമെന്ന നിലപാടിലാണ്. വിജയ് തന്റെ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യം നൽകുന്ന രാഷ്ട്രീയ പ്രതികരണം തന്നെ പൗരത്വനിയമ ഭേദഗതിക്ക് എതിരെയുള്ളതാണ്. ഇതോടെ വിജയും ബിജെപിക്ക് എതിരായ രാഷ്ട്രീയചേരിയിലാണെന്നത് വ്യക്തമായി.