- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ ഭേദഗതി നിയമം ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പിബി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്നും അയൽ രാജ്യങ്ങളിലെ മുസ്ലിം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങൾ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ ഒഴിവാക്കപ്പെട്ടുവെന്നും പിബി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ഇന്നലെയാണ് സിഎഎ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി നിയമം മാറുകയാണ്. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്നുള്ള ഉറച്ച നിലപാട് ആവർത്തിക്കുകയാണ് സിപിഎമ്മും സംസ്ഥാന സർക്കാരും. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ വിഷയത്തിലും ലീഗിനെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന വിമർശനവും സിപിഎം നേതാക്കൾ ഉന്നയിക്കുന്നു. സിഎഎയ്‌ക്കെതിരായ സമരങ്ങളിലെ കേസുകൾ പിൻവലിക്കാത്തത് എൽഡിഎഫിനെതിരെ ആയുധമാക്കുകയാണ് യുഡിഎഫ്. സിപിഎമ്മിനൊപ്പം യോജിച്ച് സമരത്തിനില്ലെന്നാണ് ലീഗ് നിലപാട്.