- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസ്ബെക്കിസ്താൻ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: ഉസ്ബെക്കിസ്താൻ യുവതിയെ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ബെംഗളൂരുവിലെത്തിയ സറീൻ (37) എന്ന യുവതിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഹോട്ടൽ ജീവനക്കാരെയും ഇവരെ ഹോട്ടലിലെത്തിച്ച ഗൈഡിനെയും പൊലീസ് ചോദ്യംചെയ്യുകയാണ്.
ബുധനാഴ്ച രാത്രി ഏറെനേരം വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ മറ്റൊരു താക്കോലുപയോഗിച്ച് മുറിതുറന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈമാസം അഞ്ചിനാണ് യുവതി ബെംഗളൂരുവിലെത്തിയതെന്ന് ശേഷാദ്രിപുരം പൊലീസ് പറഞ്ഞു.
ഇവർ ഒറ്റയ്ക്കാണ് മുറിയിൽ താമസിച്ചിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Next Story