- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഹൃദയശസ്ത്രക്രിയ
മുംബൈ: മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ മുംബൈയിലെ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായി. മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് വിവരം. അതേസമയം, ഇക്കാര്യം ഔദ്യോഗികമായി ആശുപത്രിയോ കുടുംബമോ അറിയിച്ചിട്ടില്ല.
ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്‌സിൽ കുറിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ വർഷം ഇതു രണ്ടാം തവണയാണ് ബച്ചൻ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നത്. ജനുവരിയിൽ കൈത്തണ്ടയിൽ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരുന്നു. കൽക്കി 2898 എഡി എന്ന ചിത്രമാണ് ഇനി ബച്ചന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. പ്രഭാസ്, കമൽ ഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവർ അഭിനയിച്ച ചിത്രം മെയ് 9ന് റിലീസ് ചെയ്യും. സെക്ഷൻ 84 എന്ന ചിത്രമാണ് അടുത്തത്.
Next Story