പാലക്കാട്: ഹോളിയോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് റെയിൽവേ ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്‌പെഷൽ ട്രെയിൻ അനുവദിച്ചു. മാർച്ച് 23, 30 തീയതികളിൽ വൈകീട്ട് 4.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 7.40ന് കൊച്ചുവേളിയിലെത്തും.

മാർച്ച് 24, 31 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് രാത്രി 10ന് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്കു ശേഷം 4.30ന് ബംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

മാർച്ച് 19, 26 തീയതികളിൽ രാത്രി 11.55ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് മാർച്ച് 20, 27 തീയതികളിൽ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബംഗളൂരുവിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.