ന്യൂഡൽഹി: വോട്ടർമാർക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് മോദിയുടെ കത്തെഴുതൽ.

ഈ കത്തിൽ തന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ കത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദൻ (വനിതാ സംവരണം), പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, ഇടതുപക്ഷ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എടുത്ത നടപടികൾതുടങ്ങിയവയെല്ലാം നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.'എന്റെ പ്രിയപ്പെട്ട കുടുംബാംഗമേ,' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.

140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഉത്സാഹം പകരുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യം പാരമ്പര്യത്തേയും ആധുനികതയേയും ഒരുപോലേ ചേർത്തുപിടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു.