- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നാവിക സേനയ്ക്ക്‌നേരെ വെടിയുതിർത്ത് സൊമാലിയൻ കടൽക്കൊള്ളക്കാർ
ന്യൂഡൽഹി: മാൾട്ട ചരക്കുകപ്പലായ എം വി റൃുൻ മോചിപ്പിക്കുന്നതിനിടെ ഇന്ത്യൻ നാവിക സേനയ്ക്ക്‌നേരെ വെടിയുതിർത്ത് സൊമാലിയൻ കടൽക്കൊള്ളക്കാർ. കഴിഞ്ഞ ഡിസംബർ അറബിക്കടലിൽ വെച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർതട്ടിയെടുത്ത ചരക്കുകപ്പൽ മാർച്ച് 15 നാണ് ഇന്ത്യൻ നാവിക സേന കണ്ടെത്തിയത്. കടൽക്കൊള്ളക്കാർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
നിലവിൽ സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ള കപ്പൽ കീഴടക്കാൻ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ബംഗ്ലാദേശി ചരക്കു കപ്പൽ നാവികസേന കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.
Next Story