- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിച്ചഡി തട്ടിപ്പ് കേസ്: ആദിത്യ താക്കറെയുടെ വിശ്വസ്തന്റെ സ്വത്ത് കണ്ടുകെട്ടി
മുംബൈ: കോവിഡ്-ലോക്ഡൗൺ സമയത്തെ കിച്ചഡി തട്ടിപ്പ് കേസിൽ ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയുടെ വിശ്വസ്തൻ സൂരജ് ചവാന്റെ 88.52 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇ.ഡി താൽകാലികമായി കണ്ടുകെട്ടി. മുംബൈയിലെ ഫ്‌ളാറ്റും, രത്‌നഗിരിയിലെ കൃഷിഭൂമിയുമാണ് ശനിയാഴ്ച കണ്ടുകെട്ടിയത്.
ജനുവരി 17 കേസിൽ ചവാനെ ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. മുംബൈ നഗരസഭയുടെ മാനദണ്ഡങ്ങൾ മറികടന്ന് കിച്ച്ഡി വിതരണത്തിൽ തട്ടിപ്പുനടത്തി 1.35 കോടി രൂപ വഴിമാറ്റിയെന്നും ആ തുകകൊണ്ട് വാങ്ങിയ സ്വത്തുകളാണ് കണ്ടുകെട്ടിയതെന്നും ഇ.ഡി അറിയിച്ചു.
Next Story