- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു;
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സിആർപിഎഫും പൊലീസും നടത്തിയ ഓപ്പറേഷനിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വർഗീഷ്, മാഗ്തു, കുർസാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സംഘം തിരച്ചിൽ നടത്തിയത്.
ഗഡ്ചിരോളി പൊലീസിന്റെ പ്രത്യേക യൂണിറ്റായ സി60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്. കൊലമാർക പർവതത്തിൽ ചൊവ്വാഴ്ച രാവിലെ സി60 സംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് മാവോയിസ്റ്റുകൾ വെടിവച്ചത്.
ഉടൻ സേന പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിലാണ് 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവർക്ക് 36 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. എ.കെ.47 തോക്കും നാടൻ തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.
Next Story