ദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടു. കിരണ്ടുൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുറങ്കെൽ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ രാവിലെ സുരക്ഷാസേനയുടെ സംയുക്ത സംഘം നടത്തിയ മാവോവാദി പരിശോധനക്കിടെയാണ് വെടിവെപ്പുണ്ടായത്. മാവോവാദിയുടെ മൃതദേഹവും ആയുധവും സ്ഫോടക വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.