ന്യൂഡൽഹി: പട്ടാപ്പകൽ പെൺകുട്ടിയെ തെരുവിലിട്ട് കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി മുഖർജി നഗറിലാണ് പെൺകുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ അമാൻ(22) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് മുഖർജിനഗറിൽവെച്ച് പെൺകുട്ടിക്ക് കുത്തേറ്റത്. കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ നിരന്തരം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ തടയാൻ ശ്രമിക്കുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുത്തേറ്റ പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെൺകുട്ടി അപകടനില തരണം ചെയ്തതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.