- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ വ്യോസേനാ മേധാവി ആർകെഎസ് ഭദൗരിയ ബിജെപിയിൽ
ന്യൂഡൽഹി: മുൻ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ ബിജെപിയിൽ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കാനിരിക്കെയാണ് ആർകെഎസ് ഭദൗരിയയുടെ ബിജെപി പ്രവേശനം. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. 2019 മുതൽ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് വ്യോമസേനയിൽ നിന്നും വിരമിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ജനറൽ സെക്രട്ടറി വിനോദ് ദാവഡെ എന്നിവർ ചേർന്ന് ഭദൗരിയയെ സ്വീകരിച്ചു. ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശിയായ ഭദൗരിയയെ ഗസ്സിയാബാദിൽ നിന്നും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് കരുത്ത് തെളിയിക്കാൻ ഭദൗരിയയുടെ ബിജെപി പ്രവേശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Next Story